Tuesday, April 12, 2011


ഇടത് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതൂ ... 
നാടിന്റെ നന്മക്കും സമാധാനത്തിനുമായി നിങ്ങളുടെ വിലപ്പെട്ട സമ്മതിദാന അവകാശം വിനിയോഗിക്കൂ ..
യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിയെ കോണി അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ ... നിങ്ങള്‍ക്ക്‌ പ്രവാസ ലോകത്തിന്റെ ആശംസകള്‍ ....
(ബ്ലോഗ്‌ ടീം )


ജിദ്ദ കെ.എം.സി.സി കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി


പരാജയ ഭീതിയില്‍ ഇടതു മുന്നണി കാടിക്കൂട്ടുന്ന പരാക്രമങ്ങള്‍ നാട്ടില്‍ ഭീതി ജനകമായ അന്തരീക്ഷം സൃഷ്ടിച്ചു മുന്നേറുമ്പോള്‍ , ക്രമ സമാധാനം ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ നിയമ പാലകര്‍ തന്നെ മാര്‍ക്സിസ്റ്റ്‌ ഗുണ്ടകളോടൊപ്പം ചേര്‍ന്ന് നടത്തിയ നര നായാട്ടില്‍     ജന നായകന്മാര്‍ക്ക് പോലും ക്രൂര മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന്നു അപമാനമായി. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പെരിന്തല്‍മണ്ണ യില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പോലീസ് ; യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി , നാലകത്ത് സൂപ്പി സാഹിബ്, പചീരി നാസര്‍ , സകീര്‍ ഹുസൈന്‍ തുടങ്ങിയ നേതാക്കള്‍ ക്കെതിരെ യും പെരിന്തല്‍മണ്ണ യിലെ സാധാരണ ജനങ്ങള്‍ക്കെതിരെയും നടത്തിയ ക്രൂര മര്‍ദ്ദന ങ്ങളില്‍ പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ  കെ.എം.സി.സി കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .
ബൂട്ടിട്ടു പള്ളിയില്‍ കയറിയ പോലീസ്  നമസ്കരിക്കാനെത്തിയവരെ പോലും തല്ലി ചതച്ച വാര്‍ത്തയും  ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും പരിക്കേറ്റ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി, ജില്ലാ ലീഗ് ട്രഷററും ചീഫ് ഇലക്ഷന്‍ ഏജന്റുമായ പി. അബ്ദുല്‍ഹമീദ്, മണ്ഡലം യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ പച്ചീരി നാസര്‍, ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം, ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് നഹാസ് പാറക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.എം. സക്കീര്‍ ഹുസൈന്‍ തുടങ്ങി പ്രവര്‍ത്തകരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയും പ്രവാസ ലോകത്ത് പടര്‍ന്നപ്പോള്‍  സ്ഥിതി ഗതികള്‍ അന്വേഷിച്ചു കൊണ്ട്  ആശങ്കാകുലരായ  സാധാരണ പ്രവര്‍ത്തകര്‍ ക.എം.സി.സി നേതാക്കളുമായും മാധ്യമ പ്രവര്‍ത്തകരുമായും നിരന്തരം  ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു .
യു.ഡി.എഫ് നേടിക്കൊണ്ടിരിക്കുന്ന ജന പിന്തുണയില്‍ പരിഭ്രാന്തി പൂണ്ട ഇടതു ഗുണ്ടകളും, കാക്കിക്കുള്ളിലെ കാപാലികരും  ചേര്‍ന്ന്  നടത്തിയ തേര്‍വാഴ്ചയെ പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ  കെ.എം.സി.സി നേതാക്കളായ സയ്യിദ് ഉബൈദ് തങ്ങള്‍ , മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍ നാലകത്ത് ,നാസര്‍ വെട്ടതുര്‍ , അഫ്സല്‍ എം ടി ,കുഞ്ഞമ്മു ഹാജി, മായിന്‍കുട്ടി എം. ടി , വാപ്പു കുന്നപ്പളി, അബ്ബാസ്‌ വേങ്ങുര്‍, സലിം അരക്കുപരമ്പ്  തുടങ്ങിയവര്‍ അപലപിച്ചു .

Friday, April 8, 2011

ഇടതു സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരണരംഗത്ത് ഇടതുമുന്നണിയുടെ മൂര്‍ച്ചയേറിയ ആയുധങ്ങളിലൊന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സംവരണ വിഭാഗങ്ങളുടെ ഉദ്യോഗരംഗത്തെ ബാക്ക്ലോഗും അത് നികത്താന്‍ ഇടതുപക്ഷ മുന്നണി പ്രതിജ്ഞാബദ്ധമാണെന്ന അവകാശവാദവും ആയിരുന്നു. ഏകദേശം 18525 തസ്തികകളില്‍ മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്ക സംവരണ ജനവിഭാഗങ്ങളുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സ്വപ്നം കണ്ടവരുടെ പ്രതീക്ഷകളെ വോട്ടാക്കി മാറ്റുന്നതില്‍ അന്ന് ഈ പ്രചരണം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ 5 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പിന്നാക്ക സംവരണ ജനവിഭാഗങ്ങളോട് കടുത്ത അവഗണനയും വഞ്ചനയും കാണിച്ച ഈ സര്‍ക്കാര്‍ ബാക്ക്ലോഗ് നികത്താനാവില്ലെന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ നിയമമില്ലെന്നും ഉദ്യോഗരംഗത്തെ പ്രാതിനിധ്യ കുറിവ് എപ്രകാരം പരിഹരിക്കാമെന്നതിന് പ്രത്യേക വ്യവസ്ഥകളില്ലെന്നും നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കുകയാണ്.
ബാക്കി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക