കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരണരംഗത്ത് ഇടതുമുന്നണിയുടെ മൂര്‍ച്ചയേറിയ ആയുധങ്ങളിലൊന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സംവരണ വിഭാഗങ്ങളുടെ ഉദ്യോഗരംഗത്തെ ബാക്ക്ലോഗും അത് നികത്താന്‍ ഇടതുപക്ഷ മുന്നണി പ്രതിജ്ഞാബദ്ധമാണെന്ന അവകാശവാദവും ആയിരുന്നു. ഏകദേശം 18525 തസ്തികകളില്‍ മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്ക സംവരണ ജനവിഭാഗങ്ങളുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സ്വപ്നം കണ്ടവരുടെ പ്രതീക്ഷകളെ വോട്ടാക്കി മാറ്റുന്നതില്‍ അന്ന് ഈ പ്രചരണം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ 5 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പിന്നാക്ക സംവരണ ജനവിഭാഗങ്ങളോട് കടുത്ത അവഗണനയും വഞ്ചനയും കാണിച്ച ഈ സര്‍ക്കാര്‍ ബാക്ക്ലോഗ് നികത്താനാവില്ലെന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ നിയമമില്ലെന്നും ഉദ്യോഗരംഗത്തെ പ്രാതിനിധ്യ കുറിവ് എപ്രകാരം പരിഹരിക്കാമെന്നതിന് പ്രത്യേക വ്യവസ്ഥകളില്ലെന്നും നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കുകയാണ്.
ബാക്കി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment