Tuesday, April 12, 2011


ഇടത് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതൂ ... 
നാടിന്റെ നന്മക്കും സമാധാനത്തിനുമായി നിങ്ങളുടെ വിലപ്പെട്ട സമ്മതിദാന അവകാശം വിനിയോഗിക്കൂ ..
യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിയെ കോണി അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ ... നിങ്ങള്‍ക്ക്‌ പ്രവാസ ലോകത്തിന്റെ ആശംസകള്‍ ....
(ബ്ലോഗ്‌ ടീം )


ജിദ്ദ കെ.എം.സി.സി കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി


പരാജയ ഭീതിയില്‍ ഇടതു മുന്നണി കാടിക്കൂട്ടുന്ന പരാക്രമങ്ങള്‍ നാട്ടില്‍ ഭീതി ജനകമായ അന്തരീക്ഷം സൃഷ്ടിച്ചു മുന്നേറുമ്പോള്‍ , ക്രമ സമാധാനം ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ നിയമ പാലകര്‍ തന്നെ മാര്‍ക്സിസ്റ്റ്‌ ഗുണ്ടകളോടൊപ്പം ചേര്‍ന്ന് നടത്തിയ നര നായാട്ടില്‍     ജന നായകന്മാര്‍ക്ക് പോലും ക്രൂര മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന്നു അപമാനമായി. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പെരിന്തല്‍മണ്ണ യില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പോലീസ് ; യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി , നാലകത്ത് സൂപ്പി സാഹിബ്, പചീരി നാസര്‍ , സകീര്‍ ഹുസൈന്‍ തുടങ്ങിയ നേതാക്കള്‍ ക്കെതിരെ യും പെരിന്തല്‍മണ്ണ യിലെ സാധാരണ ജനങ്ങള്‍ക്കെതിരെയും നടത്തിയ ക്രൂര മര്‍ദ്ദന ങ്ങളില്‍ പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ  കെ.എം.സി.സി കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .
ബൂട്ടിട്ടു പള്ളിയില്‍ കയറിയ പോലീസ്  നമസ്കരിക്കാനെത്തിയവരെ പോലും തല്ലി ചതച്ച വാര്‍ത്തയും  ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും പരിക്കേറ്റ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി, ജില്ലാ ലീഗ് ട്രഷററും ചീഫ് ഇലക്ഷന്‍ ഏജന്റുമായ പി. അബ്ദുല്‍ഹമീദ്, മണ്ഡലം യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ പച്ചീരി നാസര്‍, ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം, ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് നഹാസ് പാറക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.എം. സക്കീര്‍ ഹുസൈന്‍ തുടങ്ങി പ്രവര്‍ത്തകരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയും പ്രവാസ ലോകത്ത് പടര്‍ന്നപ്പോള്‍  സ്ഥിതി ഗതികള്‍ അന്വേഷിച്ചു കൊണ്ട്  ആശങ്കാകുലരായ  സാധാരണ പ്രവര്‍ത്തകര്‍ ക.എം.സി.സി നേതാക്കളുമായും മാധ്യമ പ്രവര്‍ത്തകരുമായും നിരന്തരം  ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു .
യു.ഡി.എഫ് നേടിക്കൊണ്ടിരിക്കുന്ന ജന പിന്തുണയില്‍ പരിഭ്രാന്തി പൂണ്ട ഇടതു ഗുണ്ടകളും, കാക്കിക്കുള്ളിലെ കാപാലികരും  ചേര്‍ന്ന്  നടത്തിയ തേര്‍വാഴ്ചയെ പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ  കെ.എം.സി.സി നേതാക്കളായ സയ്യിദ് ഉബൈദ് തങ്ങള്‍ , മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍ നാലകത്ത് ,നാസര്‍ വെട്ടതുര്‍ , അഫ്സല്‍ എം ടി ,കുഞ്ഞമ്മു ഹാജി, മായിന്‍കുട്ടി എം. ടി , വാപ്പു കുന്നപ്പളി, അബ്ബാസ്‌ വേങ്ങുര്‍, സലിം അരക്കുപരമ്പ്  തുടങ്ങിയവര്‍ അപലപിച്ചു .

Friday, April 8, 2011

ഇടതു സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരണരംഗത്ത് ഇടതുമുന്നണിയുടെ മൂര്‍ച്ചയേറിയ ആയുധങ്ങളിലൊന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സംവരണ വിഭാഗങ്ങളുടെ ഉദ്യോഗരംഗത്തെ ബാക്ക്ലോഗും അത് നികത്താന്‍ ഇടതുപക്ഷ മുന്നണി പ്രതിജ്ഞാബദ്ധമാണെന്ന അവകാശവാദവും ആയിരുന്നു. ഏകദേശം 18525 തസ്തികകളില്‍ മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്ക സംവരണ ജനവിഭാഗങ്ങളുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സ്വപ്നം കണ്ടവരുടെ പ്രതീക്ഷകളെ വോട്ടാക്കി മാറ്റുന്നതില്‍ അന്ന് ഈ പ്രചരണം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ 5 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പിന്നാക്ക സംവരണ ജനവിഭാഗങ്ങളോട് കടുത്ത അവഗണനയും വഞ്ചനയും കാണിച്ച ഈ സര്‍ക്കാര്‍ ബാക്ക്ലോഗ് നികത്താനാവില്ലെന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ നിയമമില്ലെന്നും ഉദ്യോഗരംഗത്തെ പ്രാതിനിധ്യ കുറിവ് എപ്രകാരം പരിഹരിക്കാമെന്നതിന് പ്രത്യേക വ്യവസ്ഥകളില്ലെന്നും നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കുകയാണ്.
ബാക്കി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, April 6, 2011

ഭാവിയുടെ വാഗ്ദാനം

പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അലിയുടെ വിജയത്തിന്നായി മണ്ഡലത്തിലെ ജനപ്രിയ നായകന്‍  മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി  നാലകത്ത് സൂപ്പി സാഹിബു ആവേശ പൂര്‍വ്വം  മുന്‍ നിരയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കാഴ്ച ആഹ്ലാദപൂര്‍വം ഒരാഘോഷമാക്കി മാറ്റുകയാണ് ,സൂപ്പി സാഹിബും അലിയുമായി ഏറെ ഹൃദയ  ബന്ധമുള്ള നാട്ടുകാര്‍ . അലിയെ പെരിന്തല്‍മണ്ണ യില്‍ മത്സരിപ്പിക്കണമെന്നു നേത്രത്വത്തോട് ആവശ്യപ്പെട്ടതും അത്  ഭിന്നഭിപ്രായങ്ങളില്ലാതെ  സാധിച്ചെടുത്തതും  മണ്ഡലത്തിന്റെ ഓരോ മുക്ക് മൂലകളിലുമുള്ള വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള സൂപ്പി സാഹിബു തന്നെയാണ് . 



മുസ്ലിം ലീഗിലേക്ക് കടന്നു വന്ന മഞ്ഞളാംകുഴി അലിയെ
വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിലൂടെ 
നാടിനും സമൂഹത്തിനും വികസനത്തിന്റെ 
പുത്തനുനര്‍വു നേടിയെടുക്കമെന്ന പ്രതീക്ഷക്കൊപ്പം 
എക്കാലത്തും സമുദായത്തെ അവഹേളിച്ച ഇടതു കൂടാരത്തിലെ ചുവപ്പന്‍ കുബുദ്ധികളോട് ജനാധിപത്യ വ്യവസ്ഥയിലൂടെ  മധുരമായി പ്രതികാരം തീര്‍ക്കാനും കാത്തിരിക്കുകയാണ് പെരിന്തല്‍മണ്ണയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ .
പ്രതീക്ഷകളുടെ നായകന് പുതു തലമുറയുടെ സ്നേഹ ഹാരം
"ജനക്ഷേമം ലക്‌ഷ്യം "

" ഈ കൈകളില്‍ ഭദ്രം "
"പ്രതീക്ഷ"
യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലി തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടര്മാരുമായി അവരുടെ പ്രശ്നങ്ങളും പ്രതിവിധികളും ആരാഞ്ഞു കൊണ്ട് അവിശ്രമം നടത്തുന്ന തിരക്കിട്ട ജന സമ്പര്‍ക്ക പരിപാടികള്‍ വോട്ടര്‍മാരില്‍ കൌതുകവും ആവേശവും ഉണര്‍ത്തി മുന്നേറുന്നു.  പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പര്യടനം ഉച്ചക്ക് കൊളക്കാട് കുന്നില്‍ എത്തിയപ്പോള്‍ ..

Tuesday, April 5, 2011


യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിയുടെ പര്യടന പരിപാടി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു .

വനിതാ പ്രവര്‍ത്തകര്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി




യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിക്ക് വോട്ടഭ്യര്‍ഥിച്ചു കൊണ്ട് പെരിന്തല്‍മണ്ണ ടൌണില്‍ വനിതാ പ്രവര്‍ത്തകര്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി . സ്ഥാനാര്‍ഥിയുടെ സമ്മതിദാന അഭ്യര്‍ത്ഥനയും മണ്ഡലം കമ്മിറ്റി വാര്‍ത്താ പത്രികയുമാണ് പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് കൈമാറിയത്. സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്  പ്രസിഡണ്ട്‌ അംബുജാക്ഷി, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ മാരായ ഷീബ ഗോപാല്‍ , എം.കെ. സുഹറ, പച്ചീരി സുരയ്യാ ഫാറൂഖ് , കാട്ടുങ്ങള്‍ നസീറ, ഹുസൈന നാസര്‍ , നദീറാ ഹമീദ്, സ്രാമ്പിക്കല്‍ റംല, പുതിയില്‍ സീനത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി .  

Sunday, April 3, 2011

യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ എസ് .ടി.യു കര്‍മ രംഗത്ത്


പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയെ വിജയിപ്പിക്കുന്നതിന്നായി മണ്ടലതിലുടനീളം വിവിധ പ്രചാരണ പ്രവര്തനഗല്‍ സംഘടിപ്പിക്കാന്‍ എസ് ടി യു കണ്‍വെന്‍ഷന്‍ തീരുമാനമെടുത്തു . ക്ഷേമ നിധി ബോര്‍ഡുകളിലെ കോടിക്കണക്കിനു രൂപ ട്രഷറി യിലേക്ക് മാറ്റിയ തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെതിരെ ബോധ വല്‍ക്കരണ പരിപാടികളുമായി എസ് ടി യു സജീവ രംഗത്തുണ്ടാകും. 
കെ.കെ.എസ് ആറ്റക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടെരിയെറ്റ് അംഗം പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ ഹമീദ് മാസ് റ്റര്‍ , നാലകത്ത് സൂപ്പി, മഞ്ഞളാം കുഴി അലി, വണ്ടൂര്‍ ഹൈദരലി, പച്ചീരി നാസിര്‍ , സി അബ്ദുന്നാസിര്‍ ,എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി. മമ്മു സ്വാഗതവും ആക്കാട്ടു അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു. 
നാലകത്ത് ഹംസ, എന്‍ . മുഹമ്മദലി, എം. സിദ്ദീഖ് വൈദ്യര്‍ , തേക്കാത് ഉസ്മാന്‍ , സി. മമ്മിക്കുട്ടി , എന്‍ . പി. കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday, April 2, 2011

വി എസ്സിന് ഓര്‍മ്മയുണ്ടോ ശാരിയെ?? മറന്നോ വി ഐ പി കളെ??


കിളിരൂര്‍ കേസിലെ ഇരയായി മരണത്തിന് കീഴടങ്ങിയ ശാരിയുടെ മാതാപിതാക്കള്‍ നീതികിട്ടാതെയുള്ള അലച്ചില്‍ തുടരുന്നു. ശാരിയുടെ മകള്‍ സ്നേഹ, തന്റെ അച്ഛനെ അന്വേഷിക്കുമ്പോള്‍ ശൂന്യതയിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ് നിസ്സഹായരായ ശാരിയുടെ അച്ഛനും അമ്മയും.കേരളത്തെ പിടിച്ചുകുലുക്കിയ വിവാദം അഴിച്ചുവിട്ട വി.എസ്.അച്യുതാനന്ദന്‍ ആ വി.ഐ.പിയുടെ പേര് വെളിപ്പെടുത്തിയിരുന്നെങ്കില്‍ തന്റെ കൊച്ചുമോള്‍ക്ക് ഉത്തരം കൊടുക്കാമായിരുന്നുവെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രകുമാര്‍ പറയുന്നു. ഞങ്ങളാരുമല്ല വിവാദമുണ്ടാക്കിയത്. വി.എസ് തന്നെയാണ്. അത് തുറന്നുപറയാനുള്ള മാന്യത അദ്ദേഹം കാണിക്കേണ്ടതാണ്. കേരളമത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. കഴിഞ്ഞ തവണ കിളിരൂര്‍ കേസായിരുന്നു വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയത്. അധികാരം കിട്ടിയാല്‍ കിളിരൂര്‍ കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ കൈയാമം വെക്കുമെന്ന് വി.എസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോള്‍ ഭാവം മാറുന്നതാണ് കണ്ടത്. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ ഒന്നു കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ അപമാനിച്ച് പുറത്താക്കുകയാണ് ചെയ്തത്. പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതാണ്വേദനയോടെ സുരേന്ദ്രകുമാര്‍ പറയുന്നു.

മകളെ പീഡിപ്പിച്ച് കൊന്നവരെ നിയമത്തിന് മുമ്പാകെ കൊണ്ടുവരാന്‍ പലശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഒരു നിര്‍വ്വാഹവുമില്ലാതെ വന്നപ്പോഴാണ് 2010 ഡിസംബര്‍ 27ന് സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരം കിടക്കാന്‍ തീരുമാനിച്ചത്. ശാരി മരണപ്പെട്ടിട്ട് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു. മകള്‍ സ്നേഹക്ക് 6 വയസ്സും. തൃക്കൊടിത്താനം മുക്കാട്ട്പടിയിലെ വി.ബി. യു.പി സ്കൂളിലാണ് സ്നേഹ പഠിക്കുന്നത്. കേസ് നടത്തുന്നതിനും മകളുടെ പഠനത്തിനുമായി വളരെ ചെലവുകളുണ്ട്. ഇല്ലായ്മകളുടെയും കഷ്ടതകളുടെയും നടുവിലാണ് ജീവിതം. ഉണ്ടായിരുന്ന ലോട്ടറി വില്‍പനയും ഇല്ലാതായി. വീടുള്‍പ്പെടെയുള്ള 11 സെന്റ് സ്ഥലത്തിന്റെ പകുതിയും റെയില്‍വെ ലൈനിന്റെ ഡബിളിംഗുമായി ബന്ധപ്പെട്ട് ഇല്ലാതാകും. ഇതോടെ ഞങ്ങള്‍ കുടുംബത്തോടെ തെരുവിലാകും. ഒരിറ്റ് സഹതാപത്തിന് പോലും ആരുമില്ലാതാകും. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസിനെ പലതവണ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും സമയം തന്നില്ല. അഞ്ച് നിവേദനങ്ങള്‍ മുഖ്യമന്ത്രി വി.എസിന് കൊടുത്തെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മോചനയാത്ര വേളയില്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയതിന് മാത്രമാണ് മറുപടി ലഭിച്ചത്. അതിനെ തുടര്‍ന്നാണ് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയത്. അത് എസ്.ബി.ടിയില്‍ സര്‍ക്കാര്‍ തന്നെ നിക്ഷേപിച്ചു. മാസം 1850 രൂപ പലിശ കിട്ടും. സ്നേഹയുടെ 18 വര്‍ഷത്തെ പഠനത്തിനും മറ്റ് ചെലവുകള്‍ക്കും ഇതു തികയില്ല. ഏത് ജനത്തിനും ഇതൊക്കെ മനസ്സിലാകും. ശാരിയുടെ മരണത്തിനുശേഷം ആറ് മാസം വരെ മുഴുപട്ടിണിയിലായിരുന്നു കുടുംബം. എത്ര ദിവസം ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെട്ടു. കുഞ്ഞിന് പാല്‍ വാങ്ങാന്‍ പോലും പണമില്ലായിരുന്നു. ആരും സഹായിക്കാനുണ്ടായില്ല. വായ്പാ തുക അടക്കാതായപ്പോള്‍ ബാങ്ക് വീട് ജപ്തി ചെയ്യുന്ന നിലയിലേക്കെത്തി. ഉമ്മന്‍ ചാണ്ടി സാറാണ് പിന്നീട് എസ്.ബി.ടിയില്‍ പണമടച്ച് ജപ്തിയില്‍ നിന്ന് രക്ഷിച്ചത്. വീട് പണിത് തരികയും ചെയ്തു. 2004 ആഗസ്റ്റ് 13 മുതല്‍ നവംബര്‍ 13 വരെയുള്ള 3 മാസങ്ങളിലായി കോട്ടയം മെഡിക്കല്‍ കോളജ്, കാരിത്താസ്, തെള്ളകം മാതാ ആസ്പത്രികളിലാണ് ശാരിയെ ചികിത്സിച്ചത്. മാതായില്‍ കയ്യിലുണ്ടായിരുന്ന 90000 രൂപ മാത്രമേ ഞങ്ങള്‍ക്ക് അടക്കാന്‍ കഴിഞ്ഞുള്ളൂപഴയ ബില്ലുകള്‍ എടുത്തുകാട്ടി ശാരിയുടെ അമ്മ ശ്രീദേവി വിതുമ്പി. ഇപ്പോഴും മാതായില്‍ 4 ലക്ഷം കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ വഴി 29000 രൂപ മാത്രമാണ് അടച്ചത്. ബുദ്ധിമുട്ട് കണ്ടിട്ട് ഡോക്ടര്‍ക്ക് ചികിത്സാഫീസ് വേണ്ടെന്നു പറഞ്ഞു. ആസ്പത്രിക്കാര്‍ വെറുതെ വിടുമോ. അവര്‍ ഇപ്പോഴും പണം ആവശ്യപ്പെടുന്നുണ്ട്.
മെഡിക്കല്‍ കോളജില്‍ എന്റെ മോളെ വൈദ്യസഹായത്തോടെ ക്രൂരമായി കൊന്നു. അവള്‍ ജീവിച്ചിരുന്നാല്‍ കേസില്‍ കുടുങ്ങുമായിരുന്ന വി.ഐ.പികളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോക്കല്‍ പൊലീസും, സി.ബി.ഐയും നടത്തിയ രണ്ട് അന്വേഷണങ്ങളും പ്രഹസനമായി അവസാനിച്ചു. ഭരണക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ എത്രനാള്‍ രോഷം ഉള്ളിലടക്കി കഴിയാന്‍ പറ്റും. നീറി നീറി സമൂഹത്തില്‍ നില്‍ക്കുകയാണ്. ആരെയൊക്കയോ പേടിച്ചിട്ടാണ് എന്റെ മോള് ആസ്പത്രി കിടക്കയില്‍ വച്ച് മജിസ്ട്രേറ്റിനും, ഐ.ജി ശ്രീലേഖക്കും മൊഴി നല്‍കിയതെന്ന് വിശ്വസിക്കാനേ പറ്റു സുരേന്ദ്രകുമാര്‍ പറഞ്ഞു.ലതാ നായരെയും ഡ്രൈവര്‍ ജോസിനെയും ഇതുവരെയും വേണ്ടരീതിയില്‍ ചോദ്യം ചെയ്തിട്ടില്ല. അവര്‍ക്ക് രണ്ടുപേര്‍ക്കുമറിയാം ശാരിയെയും, കവിയൂരിലെ അനഘയെയും എവിടെയൊക്കെ കൊണ്ടുപോയെന്ന്. തിരുവനന്തപുരത്ത് എവിടെയൊക്കെയാണോ ലതാ നായര്‍ കുട്ടികളെ കൊണ്ടുപോയതെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ശാരി പ്രസവിച്ച് കിടക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ.സിസിലി സാമുവല്‍ മാനസിക പീഡനവും ഏല്‍പ്പിച്ചിരുന്നു. അവര്‍ക്ക് ലതാ നായരുമായി എന്തെങ്കിലും താല്‍പര്യമോ പരിചയമോ ഉണ്ടായിരുന്നോയെന്ന് അറിയില്ല.ഞങ്ങളോടും വളരെ മോശമായാണ് പെരുമാറിയത്. ഗൈനക്കോളജിയുടെ ചാര്‍ജ് ഇല്ലായിരുന്ന ഡോ.രഞ്ജന്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചോദിച്ച് വാങ്ങി ചികിത്സിക്കാനെത്തിയതിനെ സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു. ഇതൊന്നും അന്വേഷിക്കാന്‍ ആരും തയാറായില്ല. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം വളരെ കൂടുതലായിരുന്നുവെന്ന് കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിലുണ്ട്. ശാരിയുടെത് സുഖ പ്രസവമായിരുന്നു. പ്രസവിച്ച ദിവസം മുതല്‍ മരിക്കുന്നതുവരെ പച്ചനിറത്തിലുള്ള വെള്ളം അവള്‍ ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. ലതാ നായര്‍ ആസ്പത്രിയില്‍ വച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത ടോണിക് കൊടുത്തിരുന്നു. ശരീര പുഷ്ടിക്ക് എന്നാണ് പറഞ്ഞത്. ഇത് ഏതോ വിഷ ദ്രാവകമായിരുന്നു. അതാണ് കുടല്‍ ദ്രവിക്കുന്നതിന് കാരണമായത്. അനസ്തേഷ്യ കൊടുത്തപ്പോഴും ഇത്തരത്തില്‍ കൃത്രിമത്വം ഉണ്ടായിട്ടുണ്ട്. കാരിത്താസില്‍ വച്ച് ഡോക്ടര്‍മാര്‍ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്നിട്ടുണ്ടെന്നും സുരേന്ദ്രകുമാര്‍ അവര്‍ത്തിച്ച് പറയുന്നു. ആസ്പത്രിയില്‍ കോടിയേരി ബാലകൃഷ്ണനും പി.കെ.ശ്രീമതിയും മീനാക്ഷി തമ്പാനും ജോസഫൈനും ഒടുവില്‍ പിണറായിയുമെത്തിയിരുന്നു. എന്തായിരുന്നു അവരുടെയൊക്കെ താല്‍പര്യം. എന്റെ കുഞ്ഞിന്റെ അസുഖം വര്‍ധിക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്നും ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. ഡോക്ടര്‍തന്നെ വി.ഐ.പികളുടെ സന്ദര്‍ശനമാണ് കുട്ടിയെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ വി.ഐ.പി സംഭവത്തിന്റെ യഥാര്‍ത്ഥ അവസ്ഥകള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയുള്ളൂവെന്ന് സുരേന്ദ്രകുമാറും ഭാര്യ ശ്രീദേവിയും ആവര്‍ത്തിച്ചു പറയുന്നു.പൊലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ഗുരുതരമായ വീഴ്ചകളും തിരുത്തലുകളും തിരിമറികളും നടന്നിട്ടുണ്ടെന്ന് കിളിരൂര്‍, കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര വ്യക്തമാക്കി. മന്ത്രിസഭയിലെ ചിലര്‍ ചേര്‍ന്ന് ഫയലുകള്‍ മുക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ കുറയാത്ത ഒരു സി.ബി.ഐ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊടുത്ത കത്തുകളും മുക്കിയവയില്‍പ്പെടുന്നു. ഹൈക്കോടതി തന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ഗൗരവബുദ്ധിയോടെ കേസുകളില്‍ ഇടപെട്ടിട്ടില്ല. നിഷ്പക്ഷമായി അന്വേഷിക്കുന്ന ഉന്നത സി.ബി.ഐ ഉദ്യോസ്ഥര്‍ അടങ്ങുന്ന ഒരു നോഡല്‍ ഏജന്‍സിക്ക് കേസിന്റെ അന്വേഷണം കൈമാറണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം രാജു പറഞ്ഞു. കവിയൂര്‍, കിളിരൂര്‍ കേസുകള്‍ ഒറ്റക്കേസാക്കി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ഒരു സ്വകാര്യ ടി.വി ചാനലില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ കിളിരൂര്‍ കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കാന്‍ തയാറായി. ആദ്യഭാഗം പുറത്തുവിട്ടെങ്കിലും രണ്ടാംഭാഗം സി.ബി.ഐയെ സ്വാധീനിച്ച് ലതാ നായര്‍ സംപ്രേഷണം നിര്‍ത്തിവെപ്പിക്കുകയാണ് ചെയ്തതെന്ന് ശാരിയുടെ മാതാവ് ആരോപിച്ചു. അച്ചു അപ്പൂപ്പാ എന്റെ അച്ഛനെ അറിയുമോ എന്ന് ശാരിയുടെ മകള്‍ സ്നേഹ വി.എസിനോട് ചോദിക്കുന്ന രീതിയിലായിരുന്നു ടി.വി പരിപാടിയുടെ തുടക്കം. ആ ചോദ്യം കേരള മനസ്സാക്ഷിക്ക് മുമ്പില്‍ ഈ തെരഞ്ഞെടുപ്പ് വേളയിലും അലയടിക്കുകയാണ്.

അഷ്‌റഫ്‌ അമ്മിനിക്കാട്

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പത്രിക

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പത്രിക ( ഇവിടെ ക്ലിക്കുക )

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സഹിച്ചു തീര്‍ത്ത ദുരിതങ്ങള്‍ക്ക് ഇനിയെങ്കിലും ഒരറുതി വേണം . വിലക്കയറ്റം നടുവൊടിച്ച സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കാന്‍ യു ഡി എഫിന് സാധിക്കും എന്നുറച്ച് വിശ്വസിക്കാം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാര പ്രദമായ പദ്ധതികള്‍ അല്ലാതെ യാതൊരു ഭരണ നേട്ടങ്ങളും അവകാശപ്പെടാനില്ലാത്ത ഇടതു മുന്നണി ഇപ്പോള്‍ വച്ച് നീട്ടുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ തിരിച്ചറിയാന്‍ അതിബുദ്ധി ആവശ്യമില്ല. പ്രകടന പത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ അടുത്ത കാലത്തെന്നെങ്കിലും അധികാരത്തില്‍ വരുമെന്ന നേരിയൊരു പ്രത്യാശയെങ്കിലും അവര്‍ക്കുണ്ടായിട്ടു വേണ്ടേ ?

കേരളത്തിന്റെ വികസനസങ്കല്പങ്ങള്‍ക്ക് വിഘാതം സൃഷ്‌ടിച്ച ഇടതന്റെ ദുര്‍ഭരണം അവസാനിപ്പിക്കുന്നതോടൊപ്പം,
മുഖ്യ മന്ത്രി പദവിയുടെ മാന്യത അറിയാത്ത, ആരെക്കുറിച്ചും എന്ത് തോന്നിവാസവും വിളിച്ചു പറയാന്‍ മാത്രം വിവരംകെട്ട, സി പി എമ്മിന് പോലും ഭാരമായ ഒരു കടല്‍ കിഴവന്റെ മിമിക്രി കാണാന്‍ ഇനിയും ക്ഷമയുണ്ടോ പ്രബുദ്ധ കേരളത്തിന്‌ ??
ഭരണ കൂടത്തിന്റെ യജമാനന്മാരായി, ആജ്ഞാ ശക്തിയോടെ അഞ്ചു കൊല്ലത്തിലൊരു ദിവസം തങ്ങള്‍ക്കനുവദിച്ചു കിട്ടിയ സമ്മതിദാന ദിവസം പ്രബുദ്ധ കേരളം അഭിമാനകരമായ ഒരു തീരുമാനമെടുക്കാന്‍ പോകുന്നു. ഒപ്പം ഒരു പ്രതിജ്ഞയും.
വികസനം കൊതിക്കുന്ന , സമാധാനം കാംക്ഷിക്കുന്ന കേരള ജനത യുടെ പ്രതീക്ഷകള്‍ യു. ഡി. എഫ്. സാക്ഷാത്കരിക്കും. അതിനു വേണ്ടിയാണ് ഇത്തവണത്തെ വോട്ടു.
ഇനിയൊരിക്കലും ഈ നാടിന്റെ ഭരണം അനര്‍ഹമായ കൈകളില്‍ എല്പിക്കില്ല.
-------------
ഉസ്മാന്‍ എടത്തില്‍

Tuesday, March 29, 2011

മഞ്ഞളാംകുഴി അലി കുടുംബ സംഗമങ്ങളില്‍

പെരിന്തല്‍മണ്ണ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കുടുംബ സംഗമങ്ങളില്‍






Monday, March 28, 2011

ഇടതന്റെ അവകാശ വാദം


വൈക്കം മുഹമ്മദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞു എന്ന കഥാ പാത്രത്തെ അറിയാത്തവര്‍ കുറവായിരിക്കും മറ്റുള്ളവരുടെ നേട്ടങ്ങളായാലും കോട്ടങ്ങളായാലും അതിന്റെ പിത്ര്ത്വം ഏറ്റെടു ത്ത് വീമ്പു പറയുന്ന പ്രസ്തുത കഥാപാത്രത്തിന്റെ പുതിയ അവതാരമാവുകയാണ് ഇടത് മുന്നണി . ഒരു ഉദാഹരണം കാണാം . മുസ്ലിം സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി സ്വപ്നം കണ്ട്‌ ജീവിതാവസാനം വരെ തന്റെ മുഴുവന്‍ ഊര്‍ജവും സമുദായത്തിന് സമര്‍പ്പിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് സാഹിബിന്റെ ശ്രമ ഫലമായി അനുവദിച്ചു കിട്ടിയ മലപ്പുറം അലിഗഡ് കാമ്പസ് ഇടതു മുന്നണി അവരുടെ നേട്ടങ്ങളുടെ പട്ടികയില്‍ എണ്ണിയത് കാണുമ്പോള്‍ ഓര്‍മ ശക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരു ശരാശരി പൌരനും ഉള്ളില്‍ ചിരി വരാതിരിക്കില്ല. ഫെബ്രുവരി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മാതൃഭൂമി ദിന പത്രത്തില്‍ നിന്നുള്ളതാണ് ഇതിനോടോപ്പമുള്ള വാര്‍ത്തയുടെ കട്ടിംഗ് . തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഭരണ നേട്ടങ്ങള്‍ പറയാന്‍ എന്തെങ്കിലും വേണ്ടേ.

അമ്മിനിക്കാട് ജിദ്ദ കെ എം സി സി

ഗ്രൂപ്പ് കളിച്ചും മിമിക്രി കാണിച്ചും അഞ്ചു വര്ഷം തുലച്ച അച്ചുതാനന്ദന്റെ ഭരണ നേട്ടം  ഇതുവരെയും  ലഭിക്കാത്ത രണ്ടു രൂപ അരിയെന്ന മോഹന വാഗ്ദാനം മാത്രമാണെന്ന് കെ എം സി സി നേതാവ് അരിമ്പ്ര അബൂബക്കര്‍ അഭിപ്രായപ്പെട്ടു.അമ്മിനിക്കാട് ജിദ്ദ കെ എം സി സി യുടെ നേതൃത്വത്തില്‍ ശരഫിയ്യ യിലെ പെരിന്തല്‍മണ്ണ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍    സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍ വെന്ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സയ്യിദ് ഉബൈദുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗം പി എം എ ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.    സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിയും താഴേക്കോട് പഞ്ചായത്ത് മുസ്ലിംലീഗ് സെക്രടറി കെ പി ഹുസൈനുവും ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. എം ടി അഫ്സല്‍, പി സി നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.മുഹമ്മദ്‌ അലി മുസ്ലിയാരുടെ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗത്തില്‍ സൈദ്‌ മുഹമ്മദ്‌ സ്വാഗതവും അഷ്‌റഫ്‌ അമ്മിനിക്കാട് നന്ദിയും പറഞ്ഞു.

Sunday, March 27, 2011

പെരിന്തല്‍മണ്ണ ജിദ്ദ കെ.എം.സി.സി കണ്‍വെന്‍ഷന്‍



"വികസനവും കരുതലും "  എന്ന കര്‍മ പദ്ധതിയുമായി നിയമ സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന   ഐക്യ ജനാധിപത്യ മുന്നണി യുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്  , പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ കെ. എം സി. സി  പ്രവര്‍ത്തനം തുടങ്ങി. 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 35 കിലോഗ്രാം അരി . ബി.പി.എല്‍, എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ ജനിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നിക്ഷേപം" തുടങ്ങി ജനക്ഷേമകരമായ നിരവധി പദ്ധതികളാണ് യു. ഡി . എഫ്  പ്രബുദ്ധ കേരളത്തിന്‌ വാഗ്ദാനം നല്‍കുന്നത് .
പെരിന്തല്‍മണ്ണ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിയെ വിജയിപ്പിക്കുന്നതിന്  വിപുലമായ പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക്  കമ്മിറ്റി മാര്‍ഗ്ഗ രേഖ തയാറാക്കി .
പ്രസിഡണ്ട്‌ സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍     ചേര്‍ന്ന കണ്‍ വെന്ഷന്‍  നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു . പി സി നാസര്‍ ഖിറാഅത്ത്  നിര്‍വഹിച്ചു. നാസര്‍ വെളിയങ്കോട്  മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍, ശാക്കിര്‍, കെ. ടി. എ മുനീര്‍, രാജേഷ്‌ പെരിന്തല്‍മണ്ണ, കെ.പി.എം. സക്കീര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. 
വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു കൊണ്ട്  താഴക്കോട് പഞ്ചായത്ത്   - (പി സി നാസര്‍ ) , മേലാറ്റൂര്‍പഞ്ചായത്ത്  -( ഹുസൈന്‍ ഫൈസി എടായറ്റൂര്‍ ), ആലിപ്പറമ്പ്  പഞ്ചായത്ത് - (നൌഷാദ് ) , വെട്ടത്തൂര്‍ പഞ്ചായത്ത്  -( ബാബു ), പുലാമന്തോള്‍ പഞ്ചായത്ത് - ( മുഹമ്മദാലി), ഏലംകുളംപഞ്ചായത്ത് - (ഉമ്മര്‍ ) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി  അഫ്സല്‍ എം ടി സ്വാഗതവും സലിം അരക്കുപരമ്പ് നന്ദിയും പറഞ്ഞു.
സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി യുടെ ടെലിഫോണ്‍ പ്രസംഗം അണികളില്‍ ആവേശം പകര്‍ന്നു .. അരമണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ വിവിധ പഞ്ചായത്തുകളിലും മണ്ഡലത്തിലുമുള്ള വികസന പ്രവര്തനങ്ങളുടെ പൂര്തീകരണത്തിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തതു പ്രവര്‍ത്തകര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. 

Saturday, March 26, 2011


കെട്ടി വെക്കാനുള്ള തുക ജിദ്ദ പെരിന്തല്‍മണ്ണ മണ്ഡലം കെ എം സി സി നല്‍കി.

പെരിന്തല്‍മണ്ണ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടി വെക്കാനുള്ള തുക ജിദ്ദ പെരിന്തല്‍മണ്ണ മണ്ഡലം കെ എം സി സി നല്‍കി. 

കമ്മിറ്റി അംഗങ്ങളായ മാനുപ്പ പാതാക്കര , ഉമര്‍ ഏലംകുളം, സത്താര്‍ താമരത്ത് , നാലകത്ത് സൂപ്പി സാഹിബ് ( മുന്‍ എം എല്‍ എ ) , അബ്ദുല്‍ ഹമീദ് സാഹിബ്‌ , നാസര്‍ പാച്ചേരി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുക സ്ഥാനാര്‍ഥി ക്ക് സമര്‍പ്പിച്ചു .