Wednesday, March 23, 2011

വോട്ടുകള്‍ കോണി അടയാളത്തില്‍

പ്രിയപ്പെട്ടവരേ ,
പതിനാലാം കേരള നിയമസഭയിലേക്ക് വരുന്ന ഏപ്രില്‍ പതിമൂന്നിനു തെരഞ്ഞെടുപ്പ് നടക്കുകയാണ് . സംസ്ഥാനത്തിന്റെ പുരോഗതിയും സാധാരണക്കാരന്റെ ജീവിതത്തെയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് വിധി നിര്‍ണായകമാണ് . ജന ജീവിതം ദുസ്സഹമാക്കുകയും കേരള വികസനം നിശ്ചലമാക്കുകയും ചെയ്ത ഇടത് സര്‍ക്കാര്‍ സംസ്ഥാന ഭരണത്തില്‍ നിന്ന് മാറ്റപ്പെടേണ്ടതുണ്ട് . കൂട്ടുത്തരവാദിത്തം മറന്ന കുറെ അഴിമതിക്കാരും സ്വജനപക്ഷക്കാരുമായിരുന്നു ഇടതു ഭരണത്തിന്റെ പേരില്‍ അധികാരതിലുണ്ടായിരുന്നത് . വികസന രംഗത്ത് കേരളത്തിന്റെ പുരോഗതിക്കു സഹായകമാകുന്ന ഒരു പദ്ധതിയും വന്നില്ല.
---------
ദുരിതങ്ങള്‍ക്കറുതി  വരുത്താന്‍ , ഇടതു ദുര്‍ഭരണത്തിന്റെ ദുരനുഭവങ്ങള്‍ സഹിച്ചു മടുത്ത പ്രബുദ്ധ ജനത യു ഡി എഫിനെ വിളിക്കുന്നു .. മഞ്ഞളാംകുഴി അലി നമ്മുടെ മണ്ഡലത്തില്‍ ജനവിധി തേടുമ്പോള്‍ അത് ഇരട്ടി മധുരമാകുന്നു .. 
****
മുന്‍ പ്രവാസിയും വികസനങ്ങളുടെ വിജയ ശില്പിയുമായ നമ്മുടെ സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി യ്ക്  നിങ്ങളുടെയും കുടുംബത്തിന്റെയും വോട്ടുകള്‍ കോണി അടയാളത്തില്‍ രേഘപ്പെടുത്തി ഒരു മഹാ ഭൂരിപക്ഷ വിജയം ഉറപ്പുവരുത്തണമെന്നും എല്ലാ പിന്തുണയും സഹകരണങ്ങളും ഉണ്ടാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
****
പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദാ കെ എം സി സി കമ്മിറ്റി .
-----------------------------------  

No comments:

Post a Comment