യു.ഡി.എഫ് തിരഞ്ഞെടുപ്പ് പത്രിക ( ഇവിടെ ക്ലിക്കുക )
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സഹിച്ചു തീര്‍ത്ത ദുരിതങ്ങള്‍ക്ക് ഇനിയെങ്കിലും ഒരറുതി വേണം . വിലക്കയറ്റം നടുവൊടിച്ച സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കാന്‍ യു ഡി എഫിന് സാധിക്കും എന്നുറച്ച് വിശ്വസിക്കാം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാര പ്രദമായ പദ്ധതികള്‍ അല്ലാതെ യാതൊരു ഭരണ നേട്ടങ്ങളും അവകാശപ്പെടാനില്ലാത്ത ഇടതു മുന്നണി ഇപ്പോള്‍ വച്ച് നീട്ടുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ തിരിച്ചറിയാന്‍ അതിബുദ്ധി ആവശ്യമില്ല. പ്രകടന പത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ അടുത്ത കാലത്തെന്നെങ്കിലും അധികാരത്തില്‍ വരുമെന്ന നേരിയൊരു പ്രത്യാശയെങ്കിലും അവര്‍ക്കുണ്ടായിട്ടു വേണ്ടേ ?
കേരളത്തിന്റെ വികസനസങ്കല്പങ്ങള്‍ക്ക് വിഘാതം സൃഷ്‌ടിച്ച ഇടതന്റെ ദുര്‍ഭരണം അവസാനിപ്പിക്കുന്നതോടൊപ്പം,
മുഖ്യ മന്ത്രി പദവിയുടെ മാന്യത അറിയാത്ത, ആരെക്കുറിച്ചും എന്ത് തോന്നിവാസവും വിളിച്ചു പറയാന്‍ മാത്രം വിവരംകെട്ട, സി പി എമ്മിന് പോലും ഭാരമായ ഒരു കടല്‍ കിഴവന്റെ മിമിക്രി കാണാന്‍ ഇനിയും ക്ഷമയുണ്ടോ പ്രബുദ്ധ കേരളത്തിന് ??
ഭരണ കൂടത്തിന്റെ യജമാനന്മാരായി, ആജ്ഞാ ശക്തിയോടെ അഞ്ചു കൊല്ലത്തിലൊരു ദിവസം തങ്ങള്‍ക്കനുവദിച്ചു കിട്ടിയ സമ്മതിദാന ദിവസം പ്രബുദ്ധ കേരളം അഭിമാനകരമായ ഒരു തീരുമാനമെടുക്കാന്‍ പോകുന്നു. ഒപ്പം ഒരു പ്രതിജ്ഞയും.
വികസനം കൊതിക്കുന്ന , സമാധാനം കാംക്ഷിക്കുന്ന കേരള ജനത യുടെ പ്രതീക്ഷകള്‍ യു. ഡി. എഫ്. സാക്ഷാത്കരിക്കും. അതിനു വേണ്ടിയാണ് ഇത്തവണത്തെ വോട്ടു.
ഇനിയൊരിക്കലും ഈ നാടിന്റെ ഭരണം അനര്‍ഹമായ കൈകളില്‍ എല്പിക്കില്ല.
-------------
ഉസ്മാന്‍ എടത്തില്‍
No comments:
Post a Comment