പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയെ വിജയിപ്പിക്കുന്നതിന്നായി മണ്ടലതിലുടനീളം വിവിധ പ്രചാരണ പ്രവര്തനഗല്‍ സംഘടിപ്പിക്കാന്‍ എസ് ടി യു കണ്‍വെന്‍ഷന്‍ തീരുമാനമെടുത്തു . ക്ഷേമ നിധി ബോര്‍ഡുകളിലെ കോടിക്കണക്കിനു രൂപ ട്രഷറി യിലേക്ക് മാറ്റിയ തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെതിരെ ബോധ വല്‍ക്കരണ പരിപാടികളുമായി എസ് ടി യു സജീവ രംഗത്തുണ്ടാകും.
കെ.കെ.എസ് ആറ്റക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടെരിയെറ്റ് അംഗം പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ ഹമീദ് മാസ് റ്റര്‍ , നാലകത്ത് സൂപ്പി, മഞ്ഞളാം കുഴി അലി, വണ്ടൂര്‍ ഹൈദരലി, പച്ചീരി നാസിര്‍ , സി അബ്ദുന്നാസിര്‍ ,എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി. മമ്മു സ്വാഗതവും ആക്കാട്ടു അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു. നാലകത്ത് ഹംസ, എന്‍ . മുഹമ്മദലി, എം. സിദ്ദീഖ് വൈദ്യര്‍ , തേക്കാത് ഉസ്മാന്‍ , സി. മമ്മിക്കുട്ടി , എന്‍ . പി. കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment